ഇന്നലെ,യിന്നായി,നാളെയായ്,നീളും-
കടങ്കഥയുള്ളില്‍ ,ചിപ്പിയില്‍ മുത്തുപോ-
ലോളിയാര്‍ന്നുണരുന്നൊരുണ്വയായ്,തത്വമായ്,
അണ്ഡകടാഹങ്ങളെല്ലാം ഹ്യദന്തത്തി-
ലൊന്നായൊതുക്കും വിരുതായ്, മദംവായ്ക്കു-
മോരോ മനസ്സിലുമറിവിന്‍ പൊരുളായി,
ശാന്തിയായ്, വിശ്വസംഗീതമായ്, സ്നേഹമേ!
നീ കോടികോടിക്കിരണങ്ങള്‍ തൂകുന്നൊ-
രുജ്ജ്വല സൂത്യനായ് എന്നുമുയിര്‍ക്കൊള്‍വൂ........
Subscribe to:
Post Comments (Atom)

No comments:
Post a Comment